സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായ ജോത്സ്യനെതിരെ പോക്സോ കേസ്. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരേയാണ്
പുത്തൂർ പോലീസ് കേസെടുത്തത്. അമ്മയ്ക്കൊപ്പമെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
ബാധ ഒഴിപ്പിക്കാനാണ് പതിനാറുകാരിയുമായി അമ്മ എത്തിയതെന്നാണ് വിവരം. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞതായാണ് പരാതി. സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.