ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ


നാ​ദാ​പു​രം: ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും, പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പേ​രാ​മ്പ്ര ക​ൽ​പ്പ​ത്തൂ​ർ സ്വ​ദേ​ശി ത​ട്ടാ​ൻ​ക​ണ്ടി ഉ​ന്ന​തി​യി​ലെ ദാ​മോ​ദ​ര​ൻ (62) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ശി​ക്ഷ. വി​വാ​ഹ വീ​ട്ടി​ൽ വ​ച്ച് പ്ര​തി വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ അ​ധ്യാ​പി​ക​യെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പേ​രാ​മ്പ്ര പോ​ലീ​സി​ൽ വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​സ്ഐ കെ. ​സ​ജി അ​ഗ​സ്റ്റി​ൻ, എ​എ​സ്ഐ സി. ​ശ്രീ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കേ​സി​ൽ ഒ​ന്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال