തൃശൂർ കോർപ്പറേഷൻ അഴിമതി മുക്തമാക്കുന്നതിനും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി യെ തൃശൂരിലെ ജനങ്ങൾ ചവറ്റുകൊട്ടയിൽ എറിഞ്ഞത്.
ആ പരാജയം അംഗീകരിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് തൃശൂർ കോർപ്പറേഷനിൽ സിപിഎം കൗൺസിലർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും പരാജയം അംഗീകരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ
സിപിഎം തയ്യാറാകണം , അതുപോലെ തന്നെ ഒരു ഭരണപരാജയത്തിന്റെ കെടുതിയിൽ രക്ഷപ്പെടുന്നതിനു വേണ്ടിയാണ് തൃശ്ശൂർ കോർപ്പറേഷനിലെ ജനത പുതിയ കൗൺസിലർമാരെ സ്വീകരിച്ചത് . എന്ന് വെച്ച് കോൺഗ്രസിൻ്റെ കെടുകാര്യസ്ഥത മറന്നു കൊണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള കാലമെങ്കിലും ഈ വിജയത്തിൽ അഹങ്കരിക്കാതെ ജനങ്ങളോടൊപ്പം നിൽക്കാനും ,പറഞ്ഞ വാഗ്ദാനങ്ങൾ ചവറ്റുകൊട്ടയിലടാതെ വാക്ക് പാലിക്കാനും , അഴിമതി രഹിത ഭരണം കാഴ്ച വെയ്ക്കാൻ യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണ സമിതി തയ്യാറാകണം എന്ന് BJP പാർലിമെൻ്ററി പാർട്ടി നേതാവ് രഘുനാഥ് സി.മേനോൻആവശ്യപ്പെട്ടു. വികസനത്തിന് രാഷ്ട്രീയമില്ലെന്നും എന്നും തൃശ്ശൂരിന്റെ വികസനത്തിനൊപ്പം ബിജെപി ഉണ്ടാവുമെന്നും രഘുനാഥ് മേനോൻ കൗൺസിൽ പൊതു ചർച്ചയിൽ പറഞ്ഞു.
കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ
A V കൃഷ്ണമോഹൻ ,വിൻഷി അരുൺകുമാർ , വിനോദ് കൃഷ്ണ മുംതാസ് താഹ , പത്മിനി ഷാജി എന്നിവർ പ്രസംഗിച്ചു.