കണ്ണൂർ അയ്യൻകുന്നിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ വെള്ളിയാഴ്ച രാത്രി തന്നെ വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ പ്രദേശത്തെ വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു.
നേരത്തെ, പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ കടുവ വീണിരുന്നു. പിന്നീട് കടുവയെ വനം വകുപ്പ് കൂട്ടിലാക്കിയിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്ത കടുവയെ ചിറ്റാറിലേക്ക് മാറ്റിയിരുന്നു. പുലർച്ചെ അഞ്ചുമണിക്കായിരുന്നു കടുവ ചിറ്റാർ വില്ലുന്നിപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണത്.
മണിക്കൂറുകൾ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കടുവയെ പുറത്തെടുക്കുന്നത്. കടുവയെ ചിറ്റാറിൽ വൈദ്യ പരിശോധന നടത്തിയിരുന്നു. ഏറെ ശ്രമകരമായ ദൗത്യമാണ് പൂർത്തിയായതെന്ന് റാന്നി ഡി എഫ് ഒ പറഞ്ഞിരുന്നു.