രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന് കോൺഗ്രസ് നേതാക്കൾ. ഇനിയും രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി കെട്ടിയിറക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ പറപയുന്നത്. രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുള്ള നീക്കവുമായി അടൂർ പ്രകാശ് മുന്നോട്ട് വന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധവുമായി ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും രംഗത്തുണ്ട്.
രമ്യ ഹരിദാസിനെ കെപിസിസി ഓഫീസിൽ നേതാക്കൾ തടഞ്ഞുവയ്ക്കുകയും ചെയ്തു. മൺവിള രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തുണ്ട്. മത്സരിക്കാൻ ഇറങ്ങിയാൽ പരസ്യമായി തടയുമെന്നും നേതാക്കൾ പറഞ്ഞു. തോറ്റവരെ കെട്ടിയിറക്കാനുള്ളതല്ല തിരുവനന്തപുരമെന്ന് നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ ഇവർ സണ്ണി ജോസഫിനെ പ്രതിഷേധം അറിയിക്കുയും ചെയ്തു.
രമ്യക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നുവെന്നും മറ്റ് ദളിത് നേതാക്കളെ തഴയുന്നൂവെന്നും പരാതിയുണ്ട്.സംഭവത്തിൽ അതൃപ്തി അറിയിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.