ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ


ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. അഭിലാഷാണ് കുട്ടിയുടെ അച്ഛൻ. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ആനയുടെ താൽക്കാലിക പാപ്പാൻ ആണ് അഭിലാഷ്.

കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിലാണ് ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയത്. സംഭവത്തിൽ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് പാപ്പാൻ ജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രത്തിൽ ചോറൂണ് കഴിഞ്ഞ് മടങ്ങും വഴിയാണ് അഭിലാഷ് കുഞ്ഞിനെ ആനയുടെ അരികിൽ എത്തിച്ചത്. ആദ്യം പേടി മാറാൻ തുമ്പിക്കൈക്ക് ഇടയിലൂടെയും കാലുകൾക്കിയിലൂടെയും കുഞ്ഞുമായി നടന്നു. പിന്നീട് കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയ്ക്ക് മുമ്പിൽ വെച്ചായിരുന്നു ഈ സാഹസം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال