കണ്ണൂർ: പയ്യന്നൂർ നഗരസഭാ ഓഫീസിന് സമീപത്ത് നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. പയ്യന്നൂർ നഗരസഭയുടെ മുന്നിലൂടെ ഒഴുകുന്ന പെരുമ്പാ തോടിന് സമീപത്തു നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. നാല് മീറ്ററിലധികം നീളമുള്ള ഒരു പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പിന്നീട് ഇതിനേക്കാൾ ചെറിയ രണ്ടു പാമ്പുകളെ കൂടി പിടികൂടുകയായിരുന്നു. പിടിച്ച പാമ്പുകളെ വനം വകുപ്പിന് കൈമാറി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് പാമ്പുകളെ പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ കാസർഗോഡും ചീമേനിയിലുമുള്ള ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിലെ ജീവനക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
പയ്യന്നൂർ നഗരസഭാ ഓഫീസിന് സമീപത്ത് നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി
byArjun.c.s
-
0