കണ്ണൂര്‍: മദ്യവില്‍പന കുറഞ്ഞതില്‍ ഷോപ്പ് ഇന്‍ ചാര്‍ജിന് നോട്ടീസ് നല്‍കി ജനറല്‍ മാനേജര്‍. കണ്ണൂര്‍ പാറക്കണ്ടി ചില്ലറ വില്‍പനശാലയിലെ ഷോപ്പ് ഇന്‍ ചാര്‍ജ് വി സുബീഷിനാണ് കെഎസ്ബിസി ജനറല്‍ മാനേജര്‍ നോട്ടീസ് അയച്ചത്. 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്‍പനയും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്‍പ്പനയും താരതമ്യം ചെയ്തായിരുന്നു നടപടി. വില്‍പ്പനകള്‍ താരതമ്യം ചെയ്യുമ്പോള്‍ 10.16 ശതമാനം കുറവുണ്ടായിട്ടുണ്ട്. കൂടാതെ സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. നവംബറില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മദ്യവില്‍പന കുറഞ്ഞതില്‍ ഷോപ്പ് ഇന്‍ ചാര്‍ജിന് നോട്ടീസ് നല്‍കി ജനറല്‍ മാനേജര്‍
byArjun.c.s
-
0