തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ: ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതി‌ജ്ഞ ചെയ്ത കൗൺസിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി CPI M നേതാക്കൾ


വിവാദമായ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ശരണം വിളിച്ചും ദൈവങ്ങളുടെ പേരുകളിലും സത്യപ്രതി‌ജ്ഞ ചെയ്ത കൗൺസിലർമാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രണ്ടു പരാതികളാണ് നൽകിയത്. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയും കോർപ്പറേഷനിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി അധ്യക്ഷൻ അഡ്വ. എസ് പി ദീപകുമാണ് പരാതി നൽകിയത്.

ബിജെപി, കോൺഗ്രസ് കൗൺസിലർമാർ നിയമം അനുശാസിക്കുന്ന രീതിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ പരാജയപ്പെട്ടതായും നിയമപരമായ വ്യവസ്ഥകളുടെ ഗുരുതരവും മനഃപൂർവവുമായ ലംഘനമാണിതെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 ഉം 1995 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളും ലംഘിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ആറ്റുകാൽ ദേവി , ശ്രീ പത്മനാഭ സ്വാമി, സ്വാമി അയ്യപ്പൻ, അല്ലാഹു, കാര്യവട്ടം ശ്രീ ധർമ്മ ശാസ്താവ്, തുടങ്ങിയ പേരുകളിലായിരുന്നു കോൺഗ്രസ് ,ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്ത രീതിയെക്കുറിച്ച് നിയമപരമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും സത്യപ്രതിജ്ഞ അസാധുവാക്കി പ്രഖ്യാപിക്കണമെന്നും പരാതിയിൽ എൽഡിഎഫ് ആവശ്യപ്പെട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال