സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതിന് പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കി


കോൺ​ഗ്രസ് പ്രവർത്തകരെക്കൊണ്ട് വെട്ടിലായി പാലക്കാട് കോൺ​ഗ്രസ് ജില്ല നേതൃത്വം. പാലക്കാടെ മൂന്ന് കോൺ​​ഗ്രസ് പ്രവർത്തകരെ ജില്ല നേതൃത്വം ഇടപെട്ട് പുറത്താക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതും വിവധയിടങ്ങളിൽ സ്ഥാനാ‌ത്ഥികളെ മത്സരിപ്പിച്ചതിനുമാണ് കോൺ​ഗ്രസ് നേതൃത്വം മൂന്ന് പേരെ പുറത്താക്കിയത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം കാജാ ഹുസൈൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈൻ,വണ്ടാഴി പഞ്ചായത്ത് മുൻ അംഗം ഷാനവാസ് സുലൈമാൻ എന്നിവരെയാണ് പുറത്താക്കിയത്.

ഇതിൽ മുന്നെ ഒരു തവണ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയയാളും ഉൾപ്പെടുന്നുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സദ്ദാം ഹുസൈനെയാണ് പാർട്ടി രണ്ടാം തവണയും പുറത്താക്കുന്നത്. പാലക്കാട് ന​ഗരസഭ തെരഞ്ഞെടുപ്പിലാണ് വിവിധയിടങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ ഔദ്യോ​ഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരാർഥികളെ മത്സരിപ്പിച്ചത്.

പാലക്കാട് നഗരസഭയിൽ സദ്ദാം ഹുസൈൻ്റെ വ്യാപാര സംഘടനയുടെ പേരിലാണ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിവിധയിടങ്ങളിൽ സ്ഥാനാർത്തിയെ നിർത്തിയിരുന്നത്. ഇത് തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال