മണ്ണാർക്കാട് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം: പോലിസ് കേസെടുത്തു


പാലക്കാട്: പാലക്കാട് മണ്ണാർക്കാട് തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോൽപ്പാടം അയ്യപ്പ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കൈ കൊട്ടി കളി നടക്കുകയായിരുന്നു. ഇതിനിടെയാണ് യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂത്ത് കൂട്ട അടിയാവുകയും സംഘർഷത്തിലെത്തുകയും ചെയ്തു. കസേരകളും വടികളും എടുത്ത് എറിഞ്ഞു.

കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് യുവാക്കളെ ഓടിച്ചത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال