ഒരു സിനിമയുടെ വിജയത്തിലും കളക്ഷനിലും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ബുക്കിംഗ്. ഇതനുസരിച്ചാണ് ഓരോ ദിവസത്തെയും സിനിമയുടെ കളക്ഷൻ തീരുമാനിക്കപ്പെടുന്നത്. തിയറ്ററുകളിൽ നിന്ന് നേരിട്ടും വിവിധ അപ്പുകൾ വഴിയും സിനിമാസ്വാദകർക്ക് ടിക്കറ്റുകൾ എടുക്കാനാകും. ഏറ്റവും കൂടുതൽ പേർ ടിക്കറ്റ് ബുക്കിങ്ങിന് ആശ്രമിക്കുന്നത് ബുക്ക് മൈ ഷോ ആപ്പിനെയാണ്. ഇപ്പോഴിതാ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
പത്തോളം സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിലീസുകളും ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് കോടികൾ വാരിക്കൂട്ടിയ സിനിമകളും ലിസ്റ്റിലുണ്ട്. ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ‘സർവ്വം മായ’ ആണ്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിന്റേതായി ഒരുലക്ഷത്തി അറുപത്തി ഒന്നായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറിൽ വിറ്റഴിഞ്ഞിരിക്കുന്നത്. 1100 കോടി രൂപ കളക്ഷൻ ലഭിച്ച ധുരന്ദറിനെ മറി കടന്നാണ് സർവ്വം മായ ഒന്നാമതെത്തിയിരിക്കുന്നത്. ധുരനന്ദർ രണ്ടാമതെത്തിയപ്പോൾ അവതാർ 3 ആണ് മൂന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് 25-ാമത്തെ ദിവസവും മികച്ച ബുക്കിങ്ങാണ് ധുരന്ദറിന് ലഭിക്കുന്നത്. ഒരു ലക്ഷത്തി അൻപത്തി എട്ടായിരം ടിക്കറ്റുകളാണ് രൺവീർ പടത്തിന്റേതായി വിറ്റിരിക്കുന്നത്.