മുൻ ധർമ്മടം എം എൽ എ കെ കെ നാരായണൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വൈകീട്ട് നാലിന് പയ്യാമ്പലത്താണ് സംസ്കാരം. ഒരു മണിമുതൽ രണ്ടു മണിവരെ താഴെ ചൊവ്വയിലെ സി പി ഐ എം എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലും 2.30 മുതൽ നാലു വരെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിനു ശേഷം പയ്യാമ്പലത്താണ് സംസ്കാരം.
കഠിനാധ്വാനിയായ തൊഴിലാളി നേതാവായും ഉശിരനായ ജനപ്രതിനിധിയായും ഒരുപോലെ തിളങ്ങിനിന്ന മികച്ച ജനനേതാവിനെയാണ് നാടിന് നഷ്ടമായതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അവസാന മണിക്കൂറിലും ഊർജ്വസ്വലനായി ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കെ കെ നാരായണൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബന്ധുക്കളുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.