മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ചു: കേസെടുത്ത് പോലീസ്


മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചു പരിക്കേൽപ്പിച്ചു. ലോട്ടറി വിൽപ്പനക്കാരനായ ഒരാളെയാണ് നടന്റെ വാഹനം ഇടിച്ചത്. അപകടത്തിന് ശേഷം നാട്ടുകാരുമായും പൊലീസുമായും വാക്കുതർക്കത്തിൽ ഏർപ്പെട്ട സിദ്ധാർഥ് പ്രഭുവിനെ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

എംസി റോഡിൽ നാട്ടകത്ത് വച്ച് ഇന്നലെ രാത്രി നടന്ന അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് നടനിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال