എറണാകുളത്ത് വൻ തീപിടുത്തം. ബ്രോഡ് വേയിലാണ് തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തിൽ പത്തിലേറെ കടകൾ കത്തി നശിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു ബ്രോഡ് വേയിലെ ഫാൻസി സാധനങ്ങൾ വിൽക്കുന്ന കടകളിൽ തീപിടുത്തം ഉണ്ടായത്. വിവരം അറിയച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. എട്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നും തീ പടർന്നതായി സംശയിക്കുന്നുണ്ട്. എന്നാൽ വിശദമായ വിവരങ്ങൾ അന്വേഷിച്ച് വരുന്നതെയുള്ളു. തീ പിടുത്തത്തിൻ്റെ കാരണങ്ങളുൾപ്പെടെ പരിശോധിക്കുകയും ചെയ്യും.