മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മറ്റൊരു പദ്ധതികൂടി. പബ്ലിക്ക് ടോയ്ലറ്റുകൾ, സ്വകാര്യ ഹോട്ടലുകളിലെ ടോയ്ലറ്റുകൾ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കൾക്കായി ക്ലൂ ആപ്പ് ലോഞ്ച് ചെയ്തു. ക്ലൂ ആപ്പിന്റെ ലോഞ്ചിങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.
ദീർഘദൂരയാത്രകളിൽ ഇനി എങനെ ടോയ്ലറ്റ് കൾ കണ്ടുപിടിക്കുമെന്ന ആശങ്ക വേണ്ടാ. യാത്രയിൽ ഉടനീളം എവിടെയെല്ലാം ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടെന്ന് കണ്ടുപിടിക്കാൻ നിങ്ങളോടൊപ്പം ക്ലൂ ആപ്പ് ഉണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ശുചിത്വ മിഷനും, ഫ്രൂഗൽ സയന്റിഫീക് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ക്ലൂ ആപ്പ് വികസിപ്പിച്ചിട്ടുളളത്.
ഉപയോക്താക്കൾക്ക് യാതൊരു വിധ കൺഫ്യൂഷനും ഇല്ലാതെ വളരെ വേഗം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നതാണ് ക്ലൂ ആപ്പ് എന്ന് ആപ്പ് ഡിസൈൻ ചെയ്ത ഫ്രൂഗൽ സയന്റിഫീക് പ്രൈവറ്റ് ലിമിറ്റഡ് കോ ഫൗണ്ടറിങ് സി ഇ ഓ അനിൽ പ്രസാദ് പറഞ്ഞു. ആപ്പിന്റെ ലോഗോ ഡിസൈനിങ്ങും ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉള്ളതാണ്.
ടോയ്ലറ്റ്കളുടെ നിലവാരം ഉപയോക്താക്കൾക്ക് നേരിട്ട് റേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ആപ്പ് ഡിസൈൻ ചെയ്തത്. സംസ്ഥാനത്തെ പ്രധാന നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകൾ എന്നിവയെയാണ് ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുളളത്. വ്യക്തിഗത വിവരങ്ങൾ നൽകാതെ തന്നെ വളരെ ലളിതമായി ഈ ആപ്പ് ഉപയോഗിക്കാം.