ശബരിമല സ്വർണപ്പാളി വിവാദം: ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി


തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തിൽ ഹൈക്കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. നിലവിൽ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലൻസ് നാളെ ഹൈക്കോടതിയിൽ റിപ്പോർട് നൽകും. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപമടക്കം അമൂല്യവസ്തുക്കളുടെ പരിശോധന ശനിയാഴ്ച തുടങ്ങും. മുൻ ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റീസ് കെ ടി ശങ്കരനാണ് സ്ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال