മള്‍ട്ടി പര്‍പ്പസ് ഇ-സ്‌കൂട്ടര്‍ ഡിപ്ലോസ് മാക്സ് പ്ലസ് അവതരിപ്പിച്ച് ന്യൂമെറോസ് മോട്ടോഴ്സ്

കൊച്ചി : ന്യൂമെറോസ് മോട്ടോഴ്സ്, അതിന്റെ മള്‍ട്ടി യൂട്ടിലിറ്റി ഇ-സ്‌കൂട്ടറായ ഡിപ്ലോസ് മാക്സിന്റെ നവീകരിച്ച പതിപ്പായ ഡിപ്ലോസ് മാക്സ്+ പുറത്തിറക്കി. 4 കിലോ വാട്ടിന്റെ ഡ്യുവല്‍ ലിക്വിഡ് ഇമ്മേഴ്ഷന്‍ കൂളിംഗ് ബാറ്ററി പായ്ക്ക്, 70 കിലോമീറ്റര്‍ പരമാവധി വേഗത, 156 കിലോമിറ്റര്‍ വരെയുള്ള മെച്ചപ്പെട്ട റേഞ്ച്, കൂടുതല്‍ മികച്ച പിക്ക് അപ്പ് എന്നിങ്ങനെ 5 പുതുമകളോടെയാണ് ഈ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലെയ്‌സ് റെഡ്, പിയാനോ ബ്ലാക്ക്, വോള്‍ട്ട് ബ്ലൂ എന്നിങ്ങനെ മൂന്ന് മികച്ച വര്‍ണ്ണങ്ങളില്‍ ഇത് ലഭ്യമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ?1,15,414 രൂപയാണ് ഡിപ്ലോസ് മാക്‌സിന്റെ എക്‌സ് ഷോറൂം വില.



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال