തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ ആഭരണ നിർമ്മാതാക്കളായ എ.ജി.എൻ ഗോൾഡ് & ഡയമണ്ടസ, പൂക്കളുടെ സൗന്ദര്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള പുതിയ ആഭരണശ്രേണിക്ക് തുടക്കമിട്ടു. 'ഫിയോർ കളക്ഷൻസ്' എന്ന് പേരിട്ടിട്ടുള്ള ഈ പുതിയ ശേഖരം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാത്രം ലഭ്യമാകും.

പരമ്പരാഗത കലാചാതുര്യവും ആധുനിക രൂപകൽപ്പനയും സമന്വയിപ്പിച്ചുകൊണ്ട് നിർമ്മിച്ച 15 ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ 18 കാരറ്റ് സ്വർണ്ണം, 92.5 ഇറ്റാലിയൻ സ്റ്റൈൽ വെള്ളി, ഡയമണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞതും ലാളിത്യം നിറഞ്ഞതുമായ ഈ ആഭരണങ്ങൾ സ്ത്രീകൾക്ക് ദൈനംദിന ജീവിതത്തിലും പ്രത്യേക അവസരങ്ങളിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. മോതിരങ്ങൾ, നെക്ലേസുകൾ, കമ്മലുകൾ എന്നിവ ഈ ശേഖരത്തിലുണ്ട്.
പുതിയ കളക്ഷന്റെ പ്രഖ്യാപന വേളയിൽ എ.ജി.എൻ ഗോൾഡ് & ഡയമണ്ടസിന്റെ ഓപ്പറേഷൻ ഡയറക്ടർ ജോസഫ് (ജോൺ) മാളിയക്കൽ സംസാരിച്ചു. "മനോഹാരിതയ്ക്കൊപ്പം ആധുനിക ജീവിതശൈലിക്ക് ഇണങ്ങുന്ന പ്രായോഗികമായ ആഭരണങ്ങൾ വിപണിയിലെത്തിക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടാണ് ഫിയോർ പ്രതിഫലിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവതലമുറയുടെ അഭിരുചികൾക്കനുസരിച്ച് രൂപകൽപ്പന ചെയ്യുന്ന ഈ ആഭരണങ്ങൾ ഗുണമേന്മ, സുതാര്യത, ഡിസൈനിലെ പുതുമ എന്നിവയിലുള്ള എ.ജി.എന്നിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എല്ലാ എ.ജി.എൻ ഗോൾഡ് & ഡയമണ്ടസ് ഷോറൂമുകളിലും ഈ ശേഖരം ലഭ്യമാകും.
.jpg)
.jpg)