മലപ്പുറം : കുനിയില്‍ വാദിനൂറിൽ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ മൂന്ന് ആടുകൾ ചത്തു. കോലോത്തുംതൊടി അബ്ദുല്‍ അലിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളാണ് ചത്തത്. ആടുകളുടെ ദേഹമാസകലം കുത്തേറ്റത് പോലുള്ള പാടുകളുണ്ട്. വീടിന്റെ മുറ്റത്തെ പല ഭാഗങ്ങളിലായി ആടുകളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് കീഴുപറമ്പ് മൃഗാശുപത്രിയില്‍നിന്ന് കൊടുംമ്പുഴ വനം വകുപ്പ് ഓഫിസര്‍മാരും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാല്‍, ഏതുതരത്തിലുള്ള ജീവിയാണ് ആക്രമിച്ചതെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തത ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം, വന്യജീനഷ്ടപ്പെട്ട കുടുംബത്തിന് സംരക്ഷണവകുപ്പില്‍നിന്നും വനംവന്യജീവി വകുപ്പില്‍നിന്നും നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. സഫിയ കീഴുപറമ്പ് ആവശ്യപ്പെട്ടു. വനം വകുപ്പ് ഫോറന്‍സിക് പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്നാലെ ആക്രമിച്ചത് ഏതു തരത്തിലുള്ള ജീവിയാണെന്ന് കണ്ടെത്താന്‍ കഴിയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.