ചെന്നൈ: പൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രാത്തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽനിന്ന് നാഗർകോവിൽ, തിരുനെൽവേലി, ചെങ്കോട്ട, പോത്തന്നൂർ, തൂത്തുക്കുടി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക തീവണ്ടികൾ അനുവദിച്ചത്. എല്ലാ തീവണ്ടികളും ഇരുഭാഗത്തേക്കുമായി 10 സർവീസുകൾവീതം നടത്തുന്നുണ്ട്. എന്നാൽ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികളൊന്നുമനുവദിച്ചില്ല.
നാഗർകോവിൽ- താംബരം പ്രത്യേക തീവണ്ടി
നാഗർകോവിൽനിന്ന് സെപ്റ്റംബർ 28, ഒക്ടോബർ അഞ്ച്, 12, 19, 26 തീയതികളിൽ (ഞായറാഴ്ചകളിൽ) രാത്രി 11.15-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി (06012) പിറ്റേന്ന് ഉച്ചയ്ക്ക് 12.30-ന് താംബരം എത്തും.
താംബരത്തുനിന്ന് സെപ്റ്റംബർ 29, ഒക്ടോബർ ആറ്, 13, 20, 27 തീയതികളിൽ (തിങ്കളാഴ്ചകളിൽ) ഉച്ചയ്ക്ക് ശേഷം 3.30-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി (06011) പിറ്റേന്ന് 5.15-ന് നാഗർകോവിലെത്തും. രണ്ട് സെക്കൻഡ് എസി കോച്ചുകൾ, ആറ് തേർഡ് എസി കോച്ചുകൾ, ഏഴ് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.
ചെന്നൈ സെൻട്രൽ-പോത്തന്നൂർ പ്രത്യേക തീവണ്ടി
ചെന്നൈ സെൻട്രലിൽനിന്ന് സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23 എന്നീ തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാത്രി 11.50-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06123) പിറ്റേന്ന് രാവിലെ 8.30-ന് പോത്തൂന്നിരിലെത്തും. പോത്തന്നൂരിൽനിന്ന് സെപ്റ്റംബർ 25 ഒക്ടോബർ മൂന്ന്, 10, 17, 24 (വെള്ളിയാഴ്ചകളിൽ) തീയതികളിൽ വൈകീട്ട് 6.30-ന് തിരിക്കുന്ന തീവണ്ടി (06124) പിറ്റേന്ന് പുലർച്ചെ 3.15-ന് ചെന്നൈ സെൻട്രലിലെത്തും.
ചെന്നൈ സെൻട്രൽ-ചെങ്കോട്ട പ്രത്യേക തീവണ്ടി
ചെന്നൈ: ചെന്നൈ സെൻട്രലിൽനിന്ന് ചെങ്കോട്ടയിലേക്ക് സെപ്റ്റംബർ 24, ഒക്ടോബർ ഒന്ന്, എട്ട്, 15, 22 (ബുധനാഴ്ചകളിൽ) വൈകീട്ട് 3.15-ന് തിരിക്കുന്ന എസി തീവണ്ടി (06121) പിറ്റേന്ന് രാവിലെ 6.30-ന് ചെങ്കോട്ടയിലെത്തും.
ചെങ്കോട്ടയിൽനിന്ന് സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23 (വ്യാഴാഴ്ചകളിൽ) രാത്രി ഒൻപതിന് തിരിക്കുന്ന എസി തീവണ്ടി (06122) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെൻട്രലിൽ എത്തും.
തിരുനെൽവേലി- ചെന്നൈ എഗ്മോർ പ്രത്യേക തീവണ്ടി
തിരുനെൽവേലിയിൽനിന്ന് സെപ്റ്റംബർ 25, ഒക്ടോബർ രണ്ട്, ഒൻപത്, 16, 23, (വ്യാഴാഴ്ചകളിൽ) തീയതികളിൽ രാത്രി 9.30-ന് തിരിക്കുന്ന തീവണ്ടി (06070) പിറ്റേന്ന് രാവിലെ 10-ന് എഗ്മോറിലെത്തും.
എഗ്മോറിൽനിന്ന് സെപ്റ്റംബർ 26, ഒക്ടോബർ മൂന്ന്, 10, 17, 24 (വെള്ളിയാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 12.30-ന് തിരിക്കുന്ന തീവണ്ടി (06069) പിറ്റേന്ന് ശനിയാഴ്ചകളിൽ പുലർച്ചെ 1.30-ന് തിരുനെൽവേലിയിൽ എത്തും.
എഗ്മോർ- തൂത്തുക്കുടി പ്രത്യേക തീവണ്ടി
തൂത്തുക്കുടിയിൽനിന്ന് സെപ്റ്റംബർ 29, ഒക്ടോബർ ആറ്, 13, 20, 27 (തിങ്കളാഴ്ചകളിൽ) തീയതികളിൽ രാത്രി 9.30-ന് തിരിക്കുന്ന തീവണ്ടി (06018) പിറ്റേന്ന് രാവിലെ 10.45-ന് എഗ്മോറിലെത്തും.
എഗ്മോറിൽനിന്ന് സെപ്റ്റംബർ 30, ഒക്ടോബർ ആറ്, 13, 20, 27 (ചൊവ്വാഴ്ചകളിൽ) എന്നീ തീയതികളിൽ ഉച്ചയ്ക്ക് 12.30-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി (06017) രാത്രി 11.15-ന് തൂത്തുക്കുടിയിലെത്തും.
നാഗർകോവിൽ- ചെന്നൈ സെൻട്രൽ പ്രത്യേക തീവണ്ടി
ചെന്നൈ: നാഗർകോവിൽനിന്ന് സെപ്റ്റംബർ 30, ഒക്ടോബർ ഏഴ്, 14, 21, 28 (ചൊവ്വാഴ്ചകളിൽ) തീയതികളിൽ രാവിലെ 9.15-ന് തിരിക്കുന്ന തീവണ്ടി (06054) തീയതികളിൽ രാത്രി 11.30-ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ സെൻട്രലിൽനിന്ന് ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29 (ബുധനാഴ്ചകളിൽ) രാവിലെ 4.15-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06053) രാത്രി 8.30-ന് തിരുനെൽവേലിയിലെത്തും.