കുന്നംകുളത്ത് ആംബുലൻസ് ജീവനക്കാർ തമ്മിൽ സംഘർഷം ഒരാൾക്ക് പരിക്ക്.കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് പാലപ്പെട്ടിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസിലെ ഡ്രൈവർ പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മന്ദലാം കുന്നിൽ നിന്ന് മറ്റൊരു രോഗിയുമായി വന്ന ആംബുലൻസിന്റെ ഡ്രൈവർ വന്നു ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.പൊന്നാനി സ്വദേശി ഹനീഫക്കാണ് പരിക്കേറ്റത് ഹനീഫയുടെ ഇരു കൈകൾക്കും പരിക്കുണ്ട് മംഗലാംകുന്നിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസിലെ ഡ്രൈവർ നിസാർ ആണ് ആക്രമിച്ചത്.ഹനീഫ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം പോലീസിൽ പരാതി നൽകി.
