കുന്നംകുളത്ത് പോലീസിന്റെ കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്തിനെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ

 


കുന്നംകുളത്ത് പോലീസിന്റെ കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്തിനെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സുജിത്തിന്റെ വിവാഹം വലിയ വാർത്തയാക്കിയതിനെയും അബ്ദുൽ ഖാദർ പരിഹസിച്ചു വോയിസ് ഇന്നലെ വൈകിട്ട് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിലെ മുന്നിൽ നടന്ന സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അബ്ദുൽ ഖാദറിന്റെ പരാമർശം സുജിത്തിനെ സ്വാതന്ത്ര്യ സമര സേനാനിയെ പോലെയാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് എന്നാൽ ഇയാൾ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സ്ഥിരം മദ്യപാനിയും ശല്യക്കാരനും ആണെന്നും കെ വി അബ്ദുൽ ഖാദർ പറഞ്ഞു മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് സുജിത്ത് തടയുകയും എസ്ഐക്ക് നേരെ കയ്യേറ്റത്തിന് മുതിരുകയും ചെയ്തു ഇതേ തുടർന്നാണ് പോലീസ് സുജിത്തിനെ സ്റ്റേഷനിൽ കൊണ്ടുപോയത് സുജിത്തിനെ മർദ്ദിച്ചതിനെ തങ്ങൾ ന്യായീകരിക്കുന്നില്ലെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ ഗവൺമെൻറ് നടപടിയെടുത്തുവെന്നും അബ്ദുൽ ഖാദർ പറഞ്ഞു എന്നാൽ ഈ കാര്യങ്ങൾ ഒന്നും മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല സുജിത്തിന്റെ വിവാഹം സ്വാതന്ത്ര്യ  സമരത്തിൽ പങ്കെടുത്ത ഒരാളുടെ വിവാഹം പോലെ മാധ്യമങ്ങൾ ആഘോഷിക്കുകയാണെന്നും അബ്ദുൽ ഖാദർ പരിഹസിച്ചു 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال