സുരേഷ് ഗോപിയുടെ രാഷ്ട്രീയ സംവാദ വേദിയിൽ സി.സി.സി അംഗം, കോൺഗ്രസ് നേതൃത്വത്തിന് തലവേദന.
തൃശൂർ ഡി.സി.സി മെംബറും മുൻ ബ്ലോക്ക് പ്രസിഡൻ്റുമായ പ്രൊഫ.സി.ജി ചെന്താമരാക്ഷനാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംഗമത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയും ചെയ്തത്.
ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാറിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചെന്താമരാക്ഷൻ പ്രസിഡൻറായുള്ള ശ്രീവിദ്യാ പ്രകാശിനി സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു പരിപാടി.
സഭാ പ്രസിഡൻ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സി.ജി ചെന്താമരാക്ഷൻ്റെ വിശദീകരണം.
എന്നാൽ നഗരസഭാ തെരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കെ
പാർട്ടിയുടെ തല മുതിർന്ന നേതാവ് ബി.ജെ.പിയുടെ പ്രചരണ പരിപാടിയിൽ പങ്കെടുത്തത് കോൺഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
