കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളില് അശ്ലീല പ്രചാരണം നടത്തിയെന്ന കേസില് ഒരാള് അറസ്റ്റിലായി. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് വടകര സൈബര് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഇയാള് കേസിനാസ്പദമായ പോസ്റ്റ് സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ചത്.