രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി പ്രസ്താവന: വ്യാജ പ്രചാരണത്തിൽ അന്വേഷണം തുടങ്ങി സൈബർ സെൽ



രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി പ്രസ്താവന ഇറക്കിയെന്ന വ്യാജ പ്രചാരണത്തിൽ അന്വേഷണം തുടങ്ങി സൈബർ സെൽ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരാതിയാലാണ് പൊലീസ് അന്വേഷണം. രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്ന്, ഓർത്തഡോക്സ് സഭ പ്രഖ്യാപിച്ചെന്ന പേരിലായിരുന്നു നവമാധ്യമങ്ങൾ വഴിയുളള പ്രചാരണം.

“രാഹുൽ മാങ്കൂട്ടത്തിൽ നീതിമാൻ, എം.എൽ.എ സ്ഥാനം രാജിവെയ്ക്കരുത്. പൂർണ്ണ പിന്തുണ” ഇതായിരുന്നു ഓർത്തഡോക്സ് സഭയുടെത് എന്നപേരിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ പ്രചരണം. രാഹുലിൻ്റെ ചിത്രത്തിനൊപ്പം, ബാവയുടെ ഫോട്ടോയും പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന് എതിരെയാണ് മലങ്കര ഓർത്തഡോക്സ് കോട്ടയം സൈബർ സെല്ലിന് പരാതി നൽകിയത്.

വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ പേജിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു സഭയുടെ പരാതി. ഡിജിറ്റൽ തെളിവുകൾ സഹിതമാണ് സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് സൈബർ സെല്ല് അന്വേഷണം ആരംഭിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال