നാലാംക്ലാസിൽ പഠിപ്പിക്കാൻ അധ്യാപകർക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിൽ നേതാജിയെ അപമാനിക്കുന്ന പരാമർശം : നടപടിയെടുത്ത് സർക്കാർ



തിരുവനന്തപുരം: നാലാംക്ലാസിൽ പഠിപ്പിക്കാൻ അധ്യാപകർക്കായി തയ്യാറാക്കിയ കൈപ്പുസ്തകത്തിൽ നേതാജിയെ അപമാനിക്കുന്ന പരാമർശം ചേർത്തതിൽ സർക്കാർനടപടി. പാഠപുസ്തകരചനാസമിതിയിലെ എട്ടുപേർക്ക് വിലക്കേർപ്പെടുത്താൻ എസ്‌സിഇആർടി തീരുമാനിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശമനുസരിച്ചാണ് നടപടി. രചനയിൽ പങ്കാളികളായ അഞ്ച് അധ്യാപകരെയും മൂന്നു വിദഗ്ധരെയും വിലക്കാനാണ് തീരുമാനം. അവർ പിഴവുപറ്റിയതായി സമ്മതിച്ചിട്ടുണ്ടെന്ന് എസ് സിഇആർടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് പറഞ്ഞു.

‘കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന നേതാജി പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനംചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ ആർമി എന്ന സൈന്യസംഘടന രൂപീകരിച്ച് ബ്രിട്ടനെതിരേ പോരാടി.’ -ഇതായിരുന്നു ഉള്ളടക്കം. പിശക് ശ്രദ്ധയിൽപ്പെട്ടതോടെ, ‘ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന്’ എന്ന പരാമർശം ഒഴിവാക്കി പുതിയ കൈപ്പുസ്തകം പുറത്തിറക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال