പാലക്കാട്‌ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: മൂന്ന് കുട്ടികൾ അടക്കം നാല് പേർക്ക് പരിക്ക്‌



പാലക്കാട്‌: പാലക്കാട്‌ പൊൽപ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് കുട്ടികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു. ഇതിൽ 2 കുട്ടികൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. കാർ ആഴ്ചകളായി ഉപയോഗിച്ചിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മാരുതി കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻപുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിൻ്റെ ഭാര്യ എൽസി മാർട്ടിൻ (40), മക്കൾ അലീന (10), ആൽഫിൻ (6), എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال