ഡോക്ടറെ ആക്രമിച്ച സംഭവം: നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു



കോഴിക്കോട്: മണിയൂർ അട്ടക്കുണ്ടിലെ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ചിറക്കര സ്വദേശി നിഹാൽ, പയ്യോളി സ്വദേശികളായ ഉനൈസ്, നവാസ്,തുറയൂർ സ്വദേശി റമീസ് എന്നിവർക്കെതിരെയാണ് കേസ്. അക്രമത്തിൽ ഡോക്ടറായ ആലപ്പുഴ സ്വദേശി ഗോപു കൃഷ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനിടെ, അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

എലൈറ്റ് ക്ലിനിക്കിലെ ഡോക്ടർ ഗോപു കൃഷ്ണനെയാണ് ആറംഗസംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ ഗോപു കൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ രണ്ട് നേഴ്സുമാർക്കും പരിക്കേറ്റു. ഷിജി, ബിഷ എന്നിവർക്കാണ് പരിക്കേറ്റത്. രോഗികളെ പരിശോധിക്കുന്നതിനിടയിൽ ആയിരുന്നു അക്രമം. ഡോക്ടറുമായുള്ള വ്യക്തി വിരോധമാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال