കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം



കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനമായത്.ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും.

നേരത്തെ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് ഏറ്റെടുത്തത് കുടുംബത്തെ അറിയിച്ചിരുന്നു.

ബിന്ദുവിന്റെ മകള്‍ നവമിയെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. നവമി കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമ്മ ബിന്ദു മരണപ്പെടുന്നത്. ഉപേക്ഷിച്ച കെട്ടിടത്തിലെ ശൗചാലയത്തില്‍ ബിന്ദു കുളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال