ആര്‍എസ്എസ് ഭാരതാംബ വിവാദത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ ഏത് രീതിയില്‍ നടപടി സ്വീകരിക്കണം എന്നതാണ് ആലോചിക്കുന്നത്. ആര്‍എസ്എസ് ഭാരതാംബ ചിത്രം വച്ചുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ രാജ്ഭവനെ അറിയിച്ചിരുന്നു.. എന്നാല്‍ ഇത് ഗവര്‍ണര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നിയമപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഭരണഘടനയുടെ അന്തസ്സിനെ വെല്ലുവിളിച്ച ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നടപടിക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഗവര്‍ണറുടെ നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടാകുമെന്നും എസ്എഫ്‌ഐ.
ഗാന്ധിചിത്രം ഉയര്‍ത്തി, ‘ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും’ എന്ന ബാനറുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജഭരണ മുന്നില്‍ പ്ലക്കാര്‍ഡ് ബാനറും ഉയര്‍ത്തി പ്രതിഷേധിച്ചു.