തൃശൂര്‍ എം.ജി. റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം


തൃശൂര്‍: തൃശൂര്‍ എം.ജി. റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ യുവാവിന്‍റെ വാഹനം നിയന്ത്രണം വിട്ട് ബസിനടിയില്‍ പെടുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ്. ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി ഗംഗാധരന്റെ മകനാണ് വിഷ്ണു ദത്ത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال