മലപ്പുറം: കരുവാരക്കുണ്ട് സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ റംഷാദ് (20) ആണ് മരിച്ചത്. തരിശ് സ്വദേശിയാണ്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യായാഴ്ട ഉച്ചയ്ക്ക് ശേഷമാണു അപകടം. അഞ്ചു പേരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂക്കോട്ടുമ്പാടം തരിശ് സ്വദേശികളായ അഞ്ചംഗ സംഘം വെള്ളച്ചാട്ടം കാണാന് എത്തിയപ്പോഴായിരുന്നു അപകടം.