തൃശ്ശൂരിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് ഇടിച്ചു: മൂന്ന് സ്ത്രീകൾക്ക് പരിക്ക്


തൃശ്ശൂരിൽ നിയന്ത്രണംവിട്ട സ്വകാര്യബസ് ഇടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്ക്. സ്റ്റോപ്പില്‍ കാത്തുനിന്നവര്‍ക്ക് നേരേയാണ് ബസ് പാഞ്ഞുകയറിയത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ശനിയാഴ്ച 12 മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂരിൽ പോവുകയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽപെട്ടത്. 


ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു. ബസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ കുറെദൂരം പിന്തുടർന്നുവെങ്കിലും പിടികൂടാനായില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال