പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലേക്ക് പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്കൂളിലാണ് പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും തടിച്ചു കൂടിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർഥിയുടെ മരണമെന്നാണ് ആരോപണം.
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിര്‍നന്ദ. കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തി എന്നും ഇതില്‍ ആശിര്‍നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.