ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത നിർദേശം



​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രാത്രിയിൽ ബ്ലാക്ക് ഔട്ട് പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഗുജറാത്തിലെ അതിർത്തി ജില്ലകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടിൽ പറഞ്ഞു. ഏതു സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال