ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കി



ലഹോർ: ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യംവിടാനാണ് നിർദേശം. ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. ഉടനടി രാജ്യംവിടാനുള്ള നിർദേശമാണ് ഇന്ത്യയും നൽകിയത്.

പദവിക്കുനിരക്കാത്ത പ്രവൃത്തിയിലേർപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. രാജ്യത്തിന് അസ്വീകാര്യനായ വ്യക്തിയായി (പെഴ്‌സോണ നോൺ ഗ്രാറ്റ) പ്രഖ്യാപിച്ചാണ് നടപടി. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചാബിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്ന്‌ ആരോപണമുയർന്നിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال