കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയില്‍ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനെ(52)യാണ് വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് പോലീസ് കണ്ടെടുത്തു. മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. കോടഞ്ചേരി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)