പന്ത്രണ്ട് കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍



കൊച്ചി: പന്ത്രണ്ട് കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ ഖാത്തൂന്‍ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വല്ലംഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവുമായി അങ്കമാലിയില്‍ എത്തി അവിടെനിന്ന് ഓട്ടോറിക്ഷയില്‍ താമസസ്ഥലത്തേക്ക് വരികയായിരുന്നു. ഒഡീഷയില്‍നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവര്‍. ഒഡീഷയില്‍നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപ തിരക്കില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. മലയാളികളായ യുവാക്കളും മറുനാടന്‍ തൊഴിലാളികളുമായിരുന്നു ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. പ്രതികളില്‍നിന്ന് കഞ്ചാവ് വാങ്ങിയവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യ, ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫി, എസ്‌ഐമാരായ റിന്‍സ് എം തോമസ്, വിനില്‍ ബാബു, എന്‍.പി ശശി, എ.എസ്.ഐമാരായ പി. എ അബ്ദുല്‍ മനാഫ്, രതി, സീനിയര്‍ സിപിഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ അഫ്‌സല്‍ ബെന്നി ഐസക്, എ.ടി ജിന്‍സ്, ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال