ഇടുക്കി തൊടുപുഴയിൽ മെത്ത ഫാക്ടറിയിൽ തീപിടുത്തം. കോലാനി മാർവൽ കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. വേസ്റ്റുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് അടക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
അതേസമയം കലൂരിൽ കാറിനു തീപിടിച്ചു. കലൂർ സിഗ്നലിനു സമീപമാണ് സംഭവം.ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു കൊണ്ടിരിക്കുകയാണ്. സിഗ്നലിൽ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സർവീസ് സെന്ററിലെ ജീവനക്കാരനാണ് വണ്ടി ഓടിച്ചിരുന്നത്.