തൃശ്ശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത ലൈംഗികാതിക്രമ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവരില്‍ 908 പേര്‍ ബന്ധുക്കളും കുടുംബാംഗങ്ങളുമായവര്‍. ഇവരില്‍ 397 പേര്‍ ബന്ധുക്കളും 511 പേര്‍ കുടുംബാംഗങ്ങളും.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 4652 കുട്ടികളാണ് ലൈംഗികാതിക്രമത്തിനിരയായത്. ചില കേസുകളില്‍ ഒന്നില്‍ക്കൂടുതല്‍പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 5044 പേരാണ് പ്രതികള്‍. ഇതില്‍ 18 ശതമാനമാണ് ബന്ധുക്കളും കുടുംബാംഗങ്ങളുമായുള്ളത്.
24 ശതമാനം അതിക്രമങ്ങളും നടന്നത് അതിജീവിതമാരുടെ വീടുകളിലാണ്. 23 ശതമാനം കേസുകളില്‍ സ്ഥലം വ്യക്തമല്ല. ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 22 കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.