അമേരിക്കയിലെ പ്രശസ്തമായ 28 നഗരങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം



വാഷിംഗ്ടൺ:അമേരിക്കയിലെ പ്രശസ്തമായ 28 നഗരങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. ന്യൂയോർക്ക്, ചിക്കാഗോ, ദല്ലാസ്, ഡെൻവർ അടക്കമുള്ള നഗരങ്ങൾ ഓരോ വർഷവും 2 മുതൽ 10 മില്ലിമീറ്റർ വരെ (0.08 -0.4 ഇഞ്ച്) മുങ്ങിക്കൊണ്ടിരിക്കുന്നതായാണ് പുതിയ സാറ്റലൈറ്റ് പഠനം വിശദമാക്കുന്നത്. ഹൈ റെസലൂഷൻ റഡാർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിർജീനിയയിലുളള ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. പഠനത്തിന് വിധേയമാക്കിയ ഓരോ നഗരത്തിലും 20 ശതമാനം കര ഭൂമിയാണ് ഇത്തരത്തിൽ മുങ്ങുന്നതായി വ്യക്തമായത്. ഈ പ്രക്രിയ വളരെ സാവധാനത്തിലാണെങ്കിലും പക്ഷേ തുടർച്ചയായി നടക്കുന്നുവെന്നാണ് പഠനം വിശദമാക്കുന്നത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال