മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവള അതോറിറ്റിയുടെ ഔദ്യോഗിക മെയിലിലേക്കാണ് രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. മെയിൽ ലഭിച്ച ഉടനെ പോലീസിനെ വിവരമറയിച്ചു. തുടർന്ന് പോലീസിന്റെയും കരിപ്പൂർ വിമാനത്താവള ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ വിശദമായ പരിശോധ നടത്തി. വിമാനസർവീസുകളെ ഭീഷണി സന്ദേശം ബാധിച്ചിട്ടില്ലെന്നാണ് വിവരം.