സിനിമാ മേഖലയിലെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്


സിനിമാ മേഖലയിലെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്. സിനിമ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുമെന്ന് കമ്മീഷണർ പറഞ്ഞു.

അതേസമയം ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഛായാഗ്രഹൻ സമീർ താഹിറിനെ ചോദ്യം ചെയ്യും. ചലച്ചിത്ര മേഖലയിൽ നിന്നും സംവിധായകരും നടന്മാരും പ്രതികളാകുന്ന കേസുകൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് സിനിമ സെറ്റുകളിലും പരിശോധന വ്യാപിപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്.

എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചാൽ ഷൈനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ ഛായഗ്രഹൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യും. സമീർ താഹിറിന്റെ ഫ്ളാറ്റിൽ നിന്നാണ് ഇവരെ കഞ്ചാവുമായി പിടികൂടിയത്. ആരാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال