പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ പ്രതികളിലൊരാൾ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കൾക്കൊപ്പമാണ് ഇയാൾ എത്തിയത്.പ്രതികളിൽ അഞ്ച് പേർക്ക് പ്രായം 18 വയസിനു താഴെയാണ്.
കേസിൽ പ്രതികളുടെ എണ്ണം 60ആയി ഉയർന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി.വിദേശത്തുളള രണ്ടു പേർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലർ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേർക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാർ പറഞ്ഞു.