മികച്ച വിദേശ സിനിമയ്ക്കുള്ള ബാഫ്റ്റ നോമിനേഷന്‍ നേടി പായല്‍ കപാഡിയ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഇപ്പോഴിതാ ചിത്രത്തിന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്‌സ് നോമിനേഷനിൽ ലഭിച്ചിരിക്കുകയാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ബാഫ്റ്റ നോമിനേഷനാണ് ചിത്രം നേടിയത്. ബുധനാഴ്ചയാണ് ബാഫ്റ്റ നോമിനേഷനുകൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.

കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രീ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രം ഓസ്‌കാർ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളുടെ നോമിനേഷന്റെ ചുരുക്കപ്പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.

ഇന്ത്യ-ഫ്രാൻസ് ഔദ്യോഗിക സംയുക്തനിർമ്മാണ സംരംഭമാണ് ചിത്രം. ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻഡ് ചീസ്, അനദർ ബെർത്ത് എന്നീ ബാനറുകൾ ചേർന്നാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് നിർമ്മിച്ചത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചത്.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال