‘ആട് 3’ക്ക് മുന്നേ പ്രിന്‍സ് ജോയ് ചിത്രത്തിന്‍ വിനായകനൊപ്പം ജയസൂര്യ

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജെയിംസ് സെബാസ്റ്റ്യൻ തിരക്കഥ ഒരുക്കുന്ന സിനിമയുടെ സഹ നിർമ്മാണം മിഥുൻ മാനുവൽ തോമസാണ് നിർവഹിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.‘അനുഗ്രഹീതൻ ആന്റണിക്ക് ശേഷം പ്രിയപ്പെട്ട പ്രിൻസ് സംവിധാനം ചെയ്യുന്ന സിനിമ.. പ്രധാന വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ജയേട്ടനും വിനായകൻ ചേട്ടനും. നിർമ്മാണം ഞാനും എന്റെ സുഹൃത്തുക്കളും ചേർന്ന്..! പ്രിയപ്പെട്ടവൻ ജെയിംസ് എഴുതുന്നത് ഇരട്ടി സന്തോഷം,’ എന്ന് മിഥുൻ മാനുവൽ തോമസ് കുറിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال