സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിലായി. രാജാജി നഗർ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് കന്റോൺമെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. 

ഞായറാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റിനുമുന്നിൽ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും തമ്മിൽ വാക്കുതർക്കമുണ്ടായി.തുട‍ർന്ന് പ്രകോപിതനായ ശ്രീജിത്ത് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു.

സുരേഷിന്റെ പരാതിയിൽ രാത്രി 9.30-ഓടെ കന്റോൺമെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്യുകയായിരുന്നു.  ഒൻപതുവർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്.  സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ഇയാൾ 2015 മെയിലാണ് സമരം തുടങ്ങിയത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال