പിജി ഡോക്ടറുടെ കൊലപാതകം; നിരാഹാര സമരം
തുടരുന്നു

കൊല്‍ക്കത്ത: കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു. 

KR Thekkedathu Mana

സുരക്ഷ ഉറപ്പാക്കുമെന്ന്‌ മമത ബാനർജി സർക്കാർ ചർച്ചയിൽ സമ്മതിച്ചതോടെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഉറപ്പ്‌ പാലിക്കാൻ തയാറാകാതിരുന്നതോടെയാണ്‌ ശനി രാത്രി മുതൽ എസ്‌പ്ലനേഡിൽ നിരാഹാര സമരം തുടങ്ങിയത്‌. വിവിധ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ആറ് ഡോക്‌ടർമാരാണ് നിരാഹാരം അനുഷ്‌ഠിക്കുന്നത്.

അതിനിടെ, പ്രതിഷേധിച്ച ഡോക്‌ടർമാരെ ഭീഷണിപ്പെടുത്തിയ 10 ജീവനക്കാരെ ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന്‌ പുറത്താക്കി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. തൃണമൂലുകാരായ ഇവർ അവിടെ നടന്ന എല്ലാ അനധികൃത പ്രവർത്തനങ്ങളിലും പങ്കാളികളാണെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال