തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ല: ആർ.കെ. സെൽവമണി



ചെന്നൈ: തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ലെന്ന് സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സി) പ്രസിഡന്റുമായ ആർ.കെ. സെൽവമണി.

ചിലപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ നടപടിയെടുക്കാൻ ഫെഫ്‌സി പോലെയുള്ള സംഘടനകൾക്ക് സാധിക്കുമെന്നും സെൽവമണി പറഞ്ഞു.
എല്ലാ ഭാഷയിൽനിന്നുള്ളവർക്കും തമിഴ് സിനിമാരംഗത്ത് പ്രവർത്തിക്കാൻ സാധിക്കും. ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയുംപേരിൽ വേർതിരിവില്ല. കഴിവുമാത്രമാണ് പരിഗണിക്കുന്നത്. ഇത്ര വിശാലമായ കാഴ്ചപ്പാടുള്ളതിനാൽ സ്ത്രീകൾക്കുനേരേ അതിക്രമം നടക്കാൻ യാതൊരു സാധ്യതയുമില്ല. ഇവിടെ പവർഗ്രൂപ്പുകൾ ഇല്ലെന്നും സെൽവമണി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال